ജീവപര്യന്തം തടവ്

മനസ്സാക്ഷിക്കോടതിയില്‍
എനിക്കെന്റെ
വിചാരണ ഇന്നലെയാണു
കഴിഞ്ഞു വിധിയായത്..!

കള്ളം നടിക്കുക,പ്രവര്‍ത്തിക്കുക,
കപടവര്‍ത്തമാനം പറയുക,
അത്യാഗ്രഹം, അമിതമോഹം
ഇതൊക്കെയാണെന്റെ കുറ്റങ്ങള്‍.

നിയമത്രാസിന്റെ സൂചി
അങ്ങോട്ടും ഇങ്ങോട്ടും
ആടുന്നതു ഞാന്‍
വീറയലോടെ കണ്ടു..!

നിനക്കെന്തെങ്കിലും
പറയാനുണ്ടോ..?
നിയിതെല്ലാം ചെയ്തോ..?
സത്യം മാത്രം പറയുക.

എല്ലാം സത്യമായിരുന്നു.
ഞാനതെല്ലാം സമ്മതിച്ചു.
ജീവപര്യന്തം തടവ്..
എനിക്കെതിരെ മനസ്സിന്റെ വിധി.!

Comments :

4 comments to “ജീവപര്യന്തം തടവ്”
വല്യമ്മായി said...
on 

എല്ലവരും മനസ്സിന്റെ തടവിലല്ലേ എന്നും.

JamesBright said...
on 

വളരെ ശരിയാണു വല്യമ്മായീ..
നമ്മളെല്ലാം എന്നുമെന്നും തടവിലാണ്.
ഇതു വായിച്ചതിനു വളരെ, വളരെ നന്ദി.
വീണ്ടും വരുമെന്നു പ്രതീക്ഷിക്കാമോ..?

വാല്‍മീകി said...
on 

നല്ല വരികള്‍.

JamesBright said...
on 

നന്ദി വാല്‍മീകീ..
സത്യമാണോ ഈ പറയുന്നത്..?