ബ്ലോഗ് അക്കാദമിയും ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗും


ബ്ലോഗ് അക്കാദമിയെപ്പറ്റി എന്തിനു നാം വ്യാകുലപ്പെടണം?
അത് അതിന്റെ വഴിയെ പൊയ്ക്കോട്ടെ.
കേരള ഫിലിം അക്കാദമിയാണോ നമ്മളെ സിനിമ കാണാന്‍ പര്യാപ്തരാക്കുന്നത്?
അല്ല..പിന്നെ എന്താണു പ്രശ്നം?

ചിലര്‍ക്കു ചിലതിനോടുള്ള അഭിപ്രായം ചിലര്‍ക്കു സ്വീകാര്യമാവില്ല.
ലോകത്ത് ഒരിക്കലും ഏകാഭിപ്രായമായുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
നല്ല ബ്ലോഗറന്മാര്‍ നമുക്കുണ്ടാകണം. അതിനാര്‍ക്കും എതിരുണ്ടാകില്ലല്ലോ?

ഇനി എഴുതാന്‍ കഴിയാത്ത ആളുകളുണ്ടെങ്കില്‍ അവര്‍ക്ക് എഴുതാന്‍ കഴിയട്ടെ.
കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പുരോഗമിക്കട്ടെ.
ഒന്നും ഒരാള്‍ക്കും ഒരിക്കലും കുത്തകയായി വയ്ക്കാന്‍ പറ്റുന്നതല്ലാത്തിടത്തോളം കാലം
ഒന്നിനെപ്പറ്റിയും ആരും സങ്കടപ്പെടാതിരിക്കുക.
മലയാളികള്‍ എന്നും കുത്തകകള്‍ക്കെതിരാണ്!

സമയം ആരും കളയരുത്. ഇപ്പറയുന്ന ഞാനും!
നല്ല ഒരു കാര്യം ഇപ്പോള്‍ നടക്കുന്നുണ്ട്.
ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗ്..!
നമുക്കെല്ലാം പോയി ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗ് കാണാം.
ചെന്നൈ സൂപ്പര്‍ കിങ്സിനെ സപ്പോര്‍ട്ടു ചെയ്യാം!

Comments :

3 comments to “ബ്ലോഗ് അക്കാദമിയും ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗും”
Allath said...
on 

നല്ല ചിന്ത

Unknown said...
on 

നല്ല ബ്ലോഗറന്മാര്‍ നമുക്കുണ്ടാകണം. അതിനാര്‍ക്കും എതിരുണ്ടാകില്ലല്ലോ
എനിക്കും അതെ പറയാനുള്ളൂ

ജെയിംസ് ബ്രൈറ്റ് said...
on 

വള്ളുവനാടനും അനൂപിനും നന്ദി.