പണ്ട്..ഞങ്ങളുടെ കോളേജിലുണ്ടായിരുന്ന(ആലപ്പുഴ മെഡിക്കല്‍ കോളേജ്) ഒരു മിടുക്കനായ എഴുത്തുകാരന്‍ ചെങ്ങാതിയുമായി ഞാനിന്ന് ഫോണില്‍ സംസാരിച്ചു. വളരെ നല്ല ഒരു ഡോക്ടറായി നാട്ടില്‍ ഇന്നയാള്‍ ജീവിക്കുന്നു. സംസാരത്തിനിടെ ഉരുത്തിരിഞ്ഞു വന്ന കാര്യങ്ങള്‍ ഇവിടെ ഞാന്‍ എഴുതുന്നു.
* ഓര്‍ക്കട്ടിനെപ്പറ്റി അദ്ദേഹം അറിയുന്നത് ഒരാഴ്ച മുമ്പു മാത്രമാണ്.
* മലയാളത്തില്‍ എഴുതാന്‍ കഴിയുന്നത് വളരെ ശ്രമകരമായ കാര്യമാണ്, അതിന് ഒരുപാട് പരിശ്രമം വേണം.
* എങ്ങിനെ മലയാളത്തില്‍ ബ്ലോഗുണ്ടാക്കാം, എങ്ങിനെ മലയാളത്തില്‍ എഴുതാം എന്നുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നു.
* ഫോണില്‍ സംസാരിച്ച കാര്യങ്ങള്‍ വ്യക്തമായി ഒരു ഇ മെയിലിലൂടെ അറിയിക്കണം.
* പറഞ്ഞു കേട്ടിടത്തോളം ഇതെല്ലാം വലിയ പണിയാണെന്നു തോന്നുന്നു(എന്നിരുന്നാലും ശ്രമിക്കാം).
ഇതെല്ലാമായിരുന്നു ആ ഫോണ്‍ സംസാരത്തിന്റെ സാരാംശം. അദ്ദേഹം ഇന്റെര്‍നെറ്റുമായി സംവദിക്കാന്‍ തുടങ്ങിയിട്ട് വളരെക്കുറച്ചു നാളേ ആയിട്ടുള്ളു! ഇതാണോ കേരളത്തിലെ മിക്ക ആളുകളുടെയും സ്ഥിതി?
ഈ അവസ്ഥയില്‍ എന്താണീ ബ്ലോഗു ശില്‍പ്പശാലകളുടെ പ്രസക്തി..?
നിങ്ങള്‍ തന്നെ തീരുമാനിക്കുക.
എന്തിനീ ബ്ലോഗ് ശില്പ്പശാലകള്‍?
ജെയിംസ് ബ്രൈറ്റ് , Wednesday, April 23, 2008
Subscribe to:
Post Comments (Atom)
അല്ലെങ്കിലും എന്തും വേണമെന്നും വേണ്ടെന്നും നിശ്ചയിക്കുന്നത് ഗുണ ദോഷങ്ങള്‍ നോക്കിയല്ലല്ലോ , രാഷ്ട്രീയം ( ഭരണ രാഷ്ടീയമല്ല ) നോക്കിയല്ലെ , പോസ്റ്റ് അവസരോചിതം :)
അദ്ദേഹത്തിനെക്കൊണ്ട് എഴുതിപ്പിക്കൂ.
ബൂലോകത്തിന് ഒരു മുതല്‍ക്കൂട്ടാവട്ടെ.